മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി റാഞ്ചിൽ വോട്ട് രേഖപ്പെടുത്തി. ബെംഗളൂരുവിനെതിരെയുള്ള തോൽവിക്ക് പിന്നാലെ സിഎസ്കെ ക്യാമ്പ് വിട്ട ധോണി പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അല്പ നേരം മുൻപാണ് ധോണി വോട്ട് ചെയ്തത്. നേരത്തെ മുൻ ഇന്ത്യൻ താരവും എംപിയുമായിരുന്ന ഗൗതം ഗംഭീറും സമ്മതിദാന അവകാശ വിനിയോഗിച്ചിരുന്നു. ആറാം ഘട്ടത്തിൽ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം വിരമിക്കലിനെക്കുറിച്ച് എം.എസ് ധോണി ഒന്നും പറഞ്ഞിട്ടില്ല. കാലിലെ ശസ്ത്രക്രിയക്ക് ഉടനെ വിധേയനാകും. ഇതിന് ശേഷമാകും അടുത്ത സീസണിൽ കളിക്കുന്ന കാര്യം ധോണി വ്യക്തമാക്കൂ. 42-കാരനെ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സിനും താത്പ്പര്യമുണ്ട്. നാലു താരങ്ങളെ മാത്രമാണ് ഓരോ ടീമിനും അടുത്ത മെഗാലേലത്തിൽ നിലനിർത്താനാവൂ.
#WATCH | Jharkhand: Former Indian Cricket Team Captain MS Dhoni arrives at a polling station in Ranchi to cast his vote for #LokSabhaElections2024 pic.twitter.com/BOrvEkNyfA
— ANI (@ANI) May 25, 2024
“>