തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധന. 297 പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചപ്പോൾ 475 ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കി നൽകി. ഇത്തരത്തിൽ 801 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
എന്നാൽ ബെവ്‌കോ ഔട്ട്‌ലൈറ്റുകൾ ആരംഭിക്കുന്നതിലെ പ്രതിസന്ധി തുടരുകയാണ്. ജനവാസ മേഖലയിൽ ഔട്ട്‌ലെറ്റ് തുറക്കുന്നതിലെ പ്രതിഷേധങ്ങളാണ് ബിവറേജസ് കോർപ്പറേഷനെ പിന്നോട്ടേക്ക് വലിക്കുന്നത്. 277 ഔട്ട്‌ലെറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
720 ബാറുകളാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2016-ൽ 1-ാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ഫൈവ് സ്റ്റാർ ബാറുകളും 813 ബിയർവൈൻ പാർലറുമാണ് ഉണ്ടായിരുന്നത്. ത്രീ സ്റ്റാർ മുതലുള്ള 442 ഹോട്ടലുകൾക്ക് ബാർ ആരംഭിക്കാനായി ലൈസൻസ് പുതുക്കി നൽകി. 200 ലൈസൻസുകൾ പുതുതായി അനുവദിക്കുകയും ചെയ്തു.