the digital signature of the temple city

കരുണ മംഗലൃ സംഗമത്തിൽ ഇന്ന് 3 വിവാഹങ്ങൾ.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കരുണ മംഗലൃ സംഗമത്തിൽ ഇന്ന് 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

ജ്യോതികുമാർ (കണ്ണൂർ) ചന്ദ്രികയേയും (കൊല്ലം) ബാബു ( കൊച്ചി) ഉഷയേയും ( മുവ്വാറ്റുപുഴ) സജിത്ത് (തൃപ്രയാർ ) സജനയേയും (പേരാമംഗലം) വിവാഹം കഴിച്ചു. ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചു നടന്ന ചടങ്ങുകൾക്ക് കരുണ ചെയർമാൻ കെ.ബി സുരേഷ് , ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ , N. ബാബു, സോമസുന്ദര പിള്ള, C സുബ്രഹ്മണ്യൻ, വിജയകുമാർ, ചന്ദ്രൻ മുണ്ടറക്കോട് , ഫാരിദ ഹംസ , സാജിത മെയ്നുദ്ദീൻ മുതലായവർ നേതൃത്വം നൽകി.

news44 1

ചടങ്ങിൽ ശിവജി ഗുരുവായൂർ, പ്രതിപക്ഷ നേതാവ് K.P ഉദയൻ, KPA റഷീദ്, ചാവക്കാട് Cl പ്രതാപ് , ഗുരുവായൂർ CI അജിതൻ , സബ്ബ് ഇൻസ്പക്ടർ ഗിരി, Dr .സാബു, Dr ഹക്കിം, കരീം പന്നിത്തടം, മുതലായവർ ആശംസകൾ നേർന്നു.
ഗുരുവായൂരിലുള്ള ഏറ്റവും നല്ല മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരായി തിരഞ്ഞെടുത്ത. V N രാജേഷ്, P.K ഷഫറുദീൻ, V S മനോജ് എന്നിവർക്ക് കരുണാ കർമ്മ പുരസ്കാരവും 3000 രൂപ വീതം ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ചടങ്ങിൽ ജയൻ മേനോൻ , P.K.രാജൻ, ബഷീർ പൂക്കോട്, കുമാർ കുന്നംകുളം, കാർത്തികേയൻ, ഗീതാ സുരേഷ്, മജ്ജു, വത്സ ജോസ്, ഉണ്ണികൃഷ്ണൻ, മുതലായവർ ആശംസകൾ അർപ്പിച്ചു.
ശശിധരൻ ചൊവ്വല്ലൂർ നേതൃത്വത്തിൽ ഗാനമേളയും 400 ഓളം പേർക്ക് വിവാഹ സദ്യയും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts