മൂന്നുദിവസം കൊണ്ട് കുറഞ്ഞത് 1280 രൂപ. ഇന്ന് പവന് 800 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചന അമേരിക്കന്‍ കേന്ദ്ര ബാങ്ക് പുറത്തുവിട്ടതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വിലയില്‍ കുറവ് വന്നേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് 54,000ത്തിൽ താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ഉം ആണ്. നിരക്കുകൾ ഉയർത്തില്ലെന്ന ഫെഡ് റിസർവ് മിനിറ്റ്സ് സൂചനയെ തുടർന്നാണ് നിരക്കുകൾ കുറഞ്ഞത്. പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നു, ഇതും സ്വർണ വില കുറയാൻ കാരണമായി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞു. 6730 രൂപയാണ് വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു. വില 5600 രൂപയായി. അതേസമയം വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഇന്ന് മൂന്ന് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.
ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചന അമേരിക്കന്‍ കേന്ദ്ര ബാങ്ക് പുറത്തുവിട്ടതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വിലയില്‍ കുറവ് വന്നേക്കും.
ഈ മാസം 20ന് പവന് 55,000ത്തിന് മുകളിലെത്തിയിരുന്നു. പവന് 800 രൂപ കുറഞ്ഞത് ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. സ്വര്‍ണം വില്ക്കാനുള്ളവര്ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില കുറയുന്ന അവസരങ്ങളില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാം. പിന്നീട് വില എത്ര വര്‍ധിച്ചാലും ബുക്ക് ചെയ്ത സമയത്തെ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. മാത്രമല്ല, പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കാം. അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ നല്കുന്ന തുക അനുസരിച്ചാണ് കാലാവധി നിശ്ചയിക്കുക.