ഓട്ടൻതുള്ളൽ കലാകാരന്മാർക്കായി മണലൂർ തുള്ളൽ കളരി നൽകിവരുന്ന മലബാർ രാമൻ നായർ സ്മാരക പുരസ്കാരവും,യുവതുള്ളൽ പ്രതിഭകൾക്കായുള്ള കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്കാരവും യഥാക്രമം കുഞ്ചൻ സ്മാരകം രാജേഷിനും, കലാമണ്ഡലം ജിനേഷിനും നൽകുന്നതിന് തീരുമാനിച്ചു.
2024 ജൂൺ ഒന്നാം തിയ്യതി ശനിയാഴ്ച്ച ഉച്ചതിരിഞ്ഞു 4 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസി യിൽ നടക്കുന്ന പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാരദാനം നിർവ്വഹിക്കും.
പതിനായിരത്തിഒന്ന് രൂപയും പൊന്നാടയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം.
കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം രാധാമണി, ഡോ. കെ. ബി. പ്രഭാകരൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.
ഇന്ന് കാണുന്ന ശാസ്ത്രീയ രീതിയിൽ ഉള്ള തുള്ളൽ കലയെ അരങ്ങിലെത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ച, കേരളകലാമണ്ഡലത്തിന്റ പ്രഥമ തുള്ളൽ അദ്ധ്യാപകൻ കൂടി ആയിരുന്നു മലബാർ രാമൻ നായർ എന്ന് മണലൂർ തുള്ളൽ കളരി ഡയറക്ടർ ശ്രീ. മണലൂർ ഗോപിനാഥ് അറിയിച്ചു.