ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 8 ന് തുടക്കം കുറിച്ച് പുതിയ ധ്വജപ്രതിഷ്ഠ ഉൾപ്പടെ.പതിനൊന്ന് ദിനം നീണ്ടുനിന്ന ബ്രഹ്മോത്സവത്തിന് ആറാട്ടോടെ ശനിയാഴ്ച സമാപനം കുറിച്ച് കൊടി ഇറങ്ങി.
വാദ്യ താള മേളങ്ങളുടെയും, താലപ്പൊലിയുടെയും, ഗജരാജൻ്റെയും അകമ്പടിയോടെ ഭഗവാൻ വൈക്കീട്ട് ആറാട്ട് എഴുന്നെള്ളിപ്പുമായി ഗ്രാമ പ്രദക്ഷിണവുമായി ദേശം ചുറ്റി ക്ഷേത്രത്തിൽ തിരിച്ചെത്തി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മറ്റു ശ്രേഷ്ഠ ആചാര്യന്മാരുടെയും നേതൃത്വത്തിൽ തീർത്ഥക്കുളത്തിൽ ആറാട്ട് കടവിൽ പുണ്യാഹം, ഇളനീരഭിഷേകം, മഞ്ഞൾ പൊടിയഭിഷേകം, വിശേഷാൽ പൂജ, തിരിച്ചെഴുന്നള്ളിപ്പ്, ഓട്ടപ്രദക്ഷിണം എന്നിവ പൂർത്തിയാക്കി കൊടി ഇറക്കിയതോടെ ഇത്തവണത്തെ ഉത്സവത്തിന് സമാപനമായി.
ക്ഷേത്ര സമിതി ഭാരവാഹികളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ശിവൻ കണിച്ചാടത്ത്, രാജു കലാനിലയം, ഹരി കൂടത്തിങ്കൽ, ടി കെ അനന്തകൃഷ്ണൻ, പി ഹരിനാരായണൻ, രാജേഷ് പെരുവഴിക്കാട്ട് ,പി രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി