- Advertisement -[the_ad id="14637"]
ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി. ഗണേഷ് കുമാറുമായി ഗുരുവായൂർ എം. എൽ. എ ശ്രീ.എൻ.കെ. അക്ബർ കൂടിക്കാഴ്ച നടത്തി.
എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിള്ളതാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ തന്നെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.