the digital signature of the temple city

ഗുരുവായൂർ ക്ഷേത്ര സുരക്ഷ; സ്ഥലമെടുപ്പ് തുടങ്ങി

- Advertisement -[the_ad id="14637"]

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരും ഇന്നലെ സ്‌ഥല പരിശോധന നടത്തി. കേന്ദ്ര സുരക്ഷാസേനയുടെ നിർദേശം കണക്കിലെടുത്താ ണ് ദേവസ്വം സ്‌ഥലം ഏറ്റെടുക്കുന്നത്.

സ്‌ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനു തിയുണ്ട്. 100 മീറ്ററിനു ചുറ്റും മതിൽ നിർമിച്ച് 4 പ്രവേശന കവാടം മാത്രമാക്കി കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതാണ് 

സ്ഥലത്തിന്റെ വിസ്തീർണം, സർവേ നമ്പർ, കെട്ടിടങ്ങളുടെ വിവരങ്ങൾ എന്നിവ ചൊവ്വാഴ്ച നടന്ന പരിശോദനയിൽ രേഖപ്പെടുത്തി. അതിർത്തി നിർണയം, കൃത്യമായ വിസ്തീർണം കണക്കാക്കൽ എന്നിവ പിന്നീടു നടക്കും. അതിനുശേഷം സാമൂഹികാഘാത പഠനം നടത്തി, വില നിശ്ചയിക്കും. സ്‌ഥലവില ട്രഷറിയിൽ അടയ്ക്കാൻ ദേവസ്വത്തോട് ആവശ്യപ്പെടും. ദേവസ്വം ബജറ്റിൽ 210 കോടി രൂപ ഇതിനായി  വകയിരുത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്തു നിലവിൽ റജിസ്ട്രേഷൻ നടക്കുന്ന വിലയുടെ ഇരട്ടി നഷ്ടപരിഹാരമായി നൽകും. കച്ചവടക്കാർക്ക് ബദൽ സംവിധാനം ഉണ്ടാകും.

സ്‌ഥല പരിശോധനയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്‌ഥർ, കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സുനിൽകുമാർ, റവന്യൂ ഇൻസ്പെക്ടർമാർ, സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts