the digital signature of the temple city

നാഷണൽ ഹൈവേയിലെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിച്ചു.

ഗുരുവായൂർ: നാളെ മുതൽ കുടിവെള്ളം വിതരണം ചെയ്യുമെന്ന് എൻ. കെ. അക്ബർ എം.എൽ.എ അറിയിച്ചു ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി.എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2 ,3 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകര്‍ന്നിരുന്നതാണ്.

- Advertisement - Guruvayoor image

15 ദിവസത്തിനകം കണക്ഷന്‍ പുനസ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ആയത് പൂര്‍ത്തീകരിക്കാത്തതിനാല്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ മെയ് 8 ആയിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്ത തിനാലാൽ എം.എല്‍.എ വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ക്ക് കർശന നിർദേശം നല്‍കിയിരുന്നു.

48 മണിക്കൂറിനകം കണക്ഷന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ എം.എല്‍.എ യുടെ നേത്വത്വത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ദേശീയ പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും എം.എല്‍.എ വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയറെ അറിയിച്ചിരുന്നു.

തുടർന്ന് 48 മണിക്കൂർ തുടർച്ചയായ പ്രയത്നം മൂലം പൈപ്പിടൽ പൂർത്തീകരിച്ചു വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നും വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. നാളെ മുതൽ പഞ്ചായത്തിലെ പ്രസ്തുത പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുമെന്നും എം. എൽ എ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts