കുന്ദംകുളം: കിഴൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഈ ആണ്ടിലെ പ്രതിഷ്ഠ ദിനം എടവം 11 (2024 മെയ് 25) ശനിയാഴ്ച ആഘോഷം കൊണ്ടാടുകയാണ്.
തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പൂജകൾക്ക് പുറമെ നവകം, പഞ്ചഗവ്യം, കളഭാഭിഷേകം എന്നിവയും 10 മണി മുതൽ പ്രസാദഊട്ടും, സന്ധ്യക്ക് ദീപാരാധന, നിറമാല,ചുറ്റുവിളക്ക് തായമ്പക എന്നിവയും ഉണ്ടായിരിക്കും.

ഭക്തജനങ്ങളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ഒന്ന് മാത്രമാണ് ഇത്തരം ചടങ്ങുകൾ ഭംഗി യാക്കുന്നതിന് നിദാനം. ആയതിനാൽ നാളെ മുതൽ ആരംഭിക്കുന്ന സംഭാവന സ്വീകരിക്കൽ ചടങ്ങിന് എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്, ഏവരെയും ദേവീ നാമത്തിൽ ചടങ്ങുകളിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
എന്ന് ദേവസ്വം ഓഫീസർ, ക്ഷേത്ര ഉപദേശകസമിതി, സംയുക്ത ഉത്സവസമിതി. ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രം, കിഴൂർ, കുന്നംകുളം അറിയിച്ചു