the digital signature of the temple city

ഗുരുവായൂർ ദേവസ്വം അഷ്ടപദി പുരസ്കാരം വൈക്കം ജയകുമാറിന് സമ്മാനിച്ചു

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ മൂന്നാമത് അഷ്ടപദി പുരസ്കാരം കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ ബി അനന്തകൃഷ്ണൻ, മുതിർന്ന  അഷ്ടപദി കലാകാരൻ വൈക്കം ജയകുമാറിന് സമ്മാനിച്ചു. 

25001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, എൻ.പി വിജയകൃഷ്ണൻ എന്നിവർ സന്നിഹിതരായി. വി.ജി.രവീന്ദ്രൻ സ്വാഗതവും കെ.പി.വിശ്വനാഥൻ ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. 

പുരസ്കാര സ്വീകർത്താവായ വൈക്കം ജയകുമാർ മറുപടി പ്രസംഗം നടത്തി. തുടർന്ന് അദ്ദേഹത്തിൻ്റെ വിശേഷാൽ അഷ്ടപദിയും അരങ്ങേറി. വൈശാഖ മാസാരംഭത്തിൻ്റെ ഭാഗമായി ഗോപിക ജി നാഥും സംഘവും അവതരിപ്പിച്ച നൃത്താർച്ചനയും  തുടർന്ന് നടന്നു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts