ഗുരുവായൂർ: സുവിതം ഫൗണ്ടേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ സുവിതസംഗമവും, രാമൻകുട്ടി മേനോൻ അനുസ്മരണവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടന്നു. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി. ഗുരുവായൂർ യൂണിയൻ പ്രസിഡണ്ട് : പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡണ്ട് പി.കെ. സരസ്വതിയമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ അനുസ്മരണ പ്രഭാഷണം നടത്തി. ആദിശങ്കര അദ്വൈത അഖാഡ ദേശീയ ജനറൽ സെക്രട്ടറി മൗനയോഗി സ്വാമിഹരിനാരായണൻ പെൻഷൻ വിതരണം നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, രേണുക ശങ്കർ, സുവിതം സെക്രട്ടറി വരുണൻകൊപ്പര, രതി ടീച്ചർ, ഓ .കെ.ആർ മണികണ്ഠൻ, വി.പി. ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികുഷ്ണൻ, അനിൽ കല്ലാറ്റ്, കെ.വി. രാമകൃഷ്ണൻ, സിസ്റ്റർ റോസ്സിലിൻ ,ബാലൻ വാറണാട്ട്, മാർട്ടിൻ ആൻ്റണി. രാമൻകുട്ടി മേനോൻ്റെ സഹധർമ്മിണി വിജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു തുടുന്ന്. സ്നേഹ വിരുന്നും അംഗങ്ങൾക്ക്സ്നേഹോപഹാരവും സമർപ്പിച്ചു.