ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം മേയ് 9 വ്യാഴാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഭാഗമായ ദേശീയ സെമിനാർ നാളെ (മേയ് 8 ബുധനാഴ്ച) വൈകിട്ട് ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.
പ്രശസ്ത അഷ്ടപദി കലാകാരൻ ജയദേവൻ, “ദേശി – മാർഗി സംഗീത സാന്നിധ്യം അഷ്ടപദിയിൽ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. പ്രശസ്ത സംഗീതജ്ഞയും സംഗീത ഗവേഷകയുമായ അനുരാധ മഹേഷ് തുടർന്ന് പ്രബന്ധം അവതരിപ്പിക്കും. അഷ്ടപദിയും തത്ത്വാർത്തങ്ങളും എന്നതാണ് വിഷയം. സെമിനാറിൽ അദ്ധ്യാപകനും കഥകളി നടനും സോപാനഗായകനുമായ പന്തളം ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററാകും.