the digital signature of the temple city

ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച്  ഗുരുവായൂരിൽ ലഹരി മാഫിയ സംഘങ്ങൾ വർദ്ധിക്കുന്നു; അനിൽ മഞ്ചറമ്പത്ത്.

ഗുരുവായൂർ:  ക്ഷേത്രനഗരിയിരുടെ സമാധാനം തകർക്കപ്പെടുന്ന രീതിയിലാണ് ലഹരി മാഫിയകളുടെ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂർ മമ്മിയൂർ ജംക്ഷനിലുള്ള ഫ്ളാറ്റ് സമുച്ചയത്തിൽ വെച്ച് ലഹരി – മാഫിയ സംഘം നിരപരാധിയായ ഒരു ചെറുപ്പക്കാരനെ അക്രമിച്ച സംഭവം ഇതിന് ഉദാഹരണമാണ്.

- Advertisement - Guruvayoor image

ലൈസൻസ് ഇല്ലാതെ ഫ്ളാറ്റുകളും വീടുകളും ദിവസ വാടകക്ക് കൊടുക്കുന്ന രീതി ഗുരുവായൂരിലുണ്ട്. ഗുരുവായൂർ നഗരസഭയുടെ മൗന സമ്മതത്തോടെയാണ് ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. ഇത്തരം ഫ്ളാറ്റുകളും മറ്റും ദിവസ വാടകക്ക് എടുത്ത്  ലഹരി മാഫിയ സംഘങ്ങൾ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടാനുള്ള നടപടി ഗുരുവായൂർ നഗരസഭ സ്വീകരിക്കണം. മാത്രമല്ല  ലഹരി മാഫിയ സംഘങ്ങൾക്ക് നേരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവുകയും വേണമെന്ന് ബി.ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.

.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts