ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രുഗ്മിണി റിജൻസി യിൽ വൈകീട്ട് 3 മണിക്ക് കുടുംബ സംഗമവും, സമാദരണ സദസ്സും നടക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ:വി.കെ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന സദസ്സിൽ ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതിയംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്നേഹാദര ഉപഹാരസമർപ്പണം നിർവഹിക്കും.
കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യാതിഥിയാകും. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ എ. ഹരി നാരായണൻ, നവതി പിന്നിട്ട ചിറ്റാട വാസുദേവൻ മാസ്റ്റർ, ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ അടിയന്തിര പ്രവൃത്തിക്കാരായ അച്ചുതൻ നായർ ആറങ്ങോട്ടിരി, കൃഷ്ണകുമാർ മനയത്ത്, നാരായണിയമ്മ (ഉരൽപുര പ്രവൃത്തി) എന്നിവരെ ഉപഹാരം നൽകി അനുമോദിക്കും.
അനിൽ കല്ലാറ്റ്, അഡ്വ രവിചങ്കത്ത്, ശശി കേനാടത്ത്, എം.കെ.സജികുമാർ, കെ.വിജയൻ മേനോൻ, ജയറാം ആലക്കൽ, മുരളി മുള്ളത്ത്, ശ്രീധരൻ മാമ്പുഴ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകും. 50 -ാം വിവാഹ വാർഷികം കഴിഞ്ഞ ദമ്പതികളെ ആദരിക്കും. തുടർന്ന് വിനോദ ,വിജ്ഞാന കലാപരിപാടികൾ അരങ്ങേറും, സ്നേഹ വിരുന്നും ഉണ്ടാകും.