the digital signature of the temple city

ഗുരുവായൂർ ശ്രീബലരാമ ക്ഷേത്രത്തിൽ അക്ഷയ തൃതീയ മഹോത്സവം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടമായ നെന്മിനി ശ്രീബലരാമ ക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം മെയ് ഒന്നു മുതൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും

2024 മെയ് 1 ന് ബുധനാഴ്ച വൈകീട്ട് 5.30 ന് കലാപരിപാടികൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രിയും, ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന്  ക്ഷേത്ര പരിസരത്ത് മെഗാ തിരുവാതിര അരങ്ങേറും. തുടർന്ന് രാത്രി 7ന് കൃഷ്ണാമൃതം ഗുരുവായൂർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 7.30ന്  ചെന്നൈ കലാക്ഷേത്രം മീര ശ്രീ നാരായണൻ അവതരിപ്പിക്കുന്ന ഭാവപ്രവാഹ ഭരതനാട്യം ഉണ്ടാകും..

അക്ഷയ തൃതീയ ബലരാമജയന്തി ദിനമായ മെയ് 10 വെള്ളിയാഴ്ച രാവിലെ 5 ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ സപ്തശുദ്ധി കലശാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. രാവിലെ 8 ന് വിശേഷാൽ എഴുന്നെള്ളിപ്പ് തുടർന്ന് 11.30 മുതൽ പിറന്നാൾ സദ്യ എന്നിവയും വൈകിട്ട് 3.30 ന് ആൽത്തറ മേളവും നടക്കും. ഗുരുവായൂർ വിമൽ, ചൊവ്വല്ലൂർ തമ്പി , മച്ചാട് പത്മകുമാർ . അകമ്പടി വിജു, തെച്ചിയിൽ ഷണ്മുഖൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് 4 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ശ്രീബലരാമ ക്ഷേത്രത്തിലേക്ക് ഭക്തിനിർഭരമായ എഴുന്നള്ളിപ്പ് ഘോഷയാത്രയും തുടർന്ന് ദേവ സഹോദര സംഗമവും ദേവസംഗമ സന്നിധിയിൽ നിറപറ സമർപ്പണവും നടക്കും.

വൈകീട്ട് 6.30 ന് ദീപാരാധന , കേളി , വിശേഷാൽ ചുറ്റുവിളക്ക് എന്നിവയും ദേശക്കാരുടെ തിരുമുൽ കാഴ്ചകൾ, വിശേഷാൽ വിളക്ക് എഴുന്നള്ളിപ്പ് എന്നിവയും നടക്കും.

മെയ് 2 മുതൽ വൈകിട്ട് ഏഴിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽവിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറും. വിവിധ ദിവസങ്ങളിൽ നൃത്ത ന്യത്യങ്ങൾ, ഗാനമേള, ഓട്ടൻ തുള്ളൽ, കോൽക്കളി , നാടകം എന്നിവയും അരങ്ങേറുമെന്ന് ശ്രീബലരാമ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ പ്രസിഡന്റ് പുരുഷോത്തമ പണിക്കർ, സെക്രട്ടറി എ വി പ്രശാന്ത്, ട്രഷറർ കെ ശ്രീകുമാർ ഭാരവാഹികളായ കെ പി അബിൻ, കരിപ്പോട്ടിൽ സേതു, മുകുന്ദരാജ , എം ഹരിദാസൻ, പരമേശ്വരനുണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts