- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891
രൂപ. 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 36 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 24കറൻസിയും അഞ്ഞൂറിൻ്റെ 78 കറൻസിയും ലഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 258058രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്