ഗുരുവായൂർ: രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവരും ആഘോഷിക്കുന്ന ഹിന്ദുമത ഉത്സവമാണ് തൃശൂർ പൂരം അവിടെ ആനപ്പുറത്ത് ശ്രീരാമനും കൃഷ്ണനും ദേവിയും ഒക്കെ വരും അതിൽ ആർക്കാണ് പ്രശ്നം – ആർട്ടിസ്റ്റ് നന്ദൻ പിള്ള
കമ്മ്യൂണിറ്റി പോലീസിങ്ങ് എന്ന ആശയം, അതായത് ജനങ്ങളുടെ ഒപ്പം ചേർന്ന് കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്ന അവസ്ഥ പ്രവർത്തികമാക്കാൻ കലാജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചവനാണ് താൻ. ലോകത്തിലെ ഏറ്റവും വലിയ വർണ്ണ വിസ്മയം എന്ന പുകഴ്പ്പെറ്റ തൃശൂർ പൂരത്തിൽ പോലീസ് ഇടപ്പെട്ട് പൂരത്തിന്റെ പൊലിമ മുഴുവൻ നഷ്ടപ്പെടുത്തിയ ഈ ദിനത്തിൽ കടുത്ത രോഷമുണ്ട്. അറിവില്ലായ്മ എന്ന് പറഞ്ഞു മാപ്പ് കൊടുക്കേണ്ട തെറ്റ് അല്ല പോലീസ് ചെയ്തത്.
30 മണിക്കൂർ പൂരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ, മികച്ച സേവനം നടത്തിയ പോലീസിനെ നോക്കി താങ്ക് യു സർ എന്ന് പറഞ്ഞു പോകുന്ന സംസ്കാരമുള്ളവരാണ് തൃശ്ശൂരുക്കാർ. അവരാണ് പോലീസിനെ ദഹിപ്പിക്കുവാൻ പകയുള്ള മനസ്സിലെത്തിയത്. സുരക്ഷയുടെ പേര് പറഞ്ഞുള്ള ഈ പോലീസ് രാജ് ഈയടുത്ത കാലത്ത് തുടങ്ങിയ പ്രവണതയാണ്. നമ്മുടെ സംസ്കാരവും മൂല്യങ്ങളും കാത്തു സൂക്ഷിക്കുവാൻ നമ്മുടെ നികുതിപ്പണം ശമ്പളമായി കൊടുത്ത് നമ്മൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ കീഴിൽ പ്രവർത്തിക്കേണ്ട സേവന സേനയാണ് താലിബാൻ മോഡൽ കളിക്കുന്നത്.
“രാഷ്ട്രീയ ജാതിമത ഭേദമന്യേ ജനലക്ഷങ്ങളുടെ വികാരമായ തൃശൂർ പൂരത്തിന്റെ മുഖത്തു കരിവാരി തേച്ച പോലീസിനും അതിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾക്കും കൈ വീശി കരണക്കുറ്റിക്ക് തന്നെ കൊടുക്കും എന്റെ സമ്മാനം.” ആർട്ടിസ്റ്റ് നന്ദൻ പിള്ള പറഞ്ഞു.