തൃശൂർ: വീടുകളിലും പോളിംഗ് ബൂത്ത്.
സാധാരണ സ്കൂളുകളിലോ കോളേജുകളിലോ ഒരുക്കുന്ന ബൂത്താണ് ഓരോ മുതിർന്ന വ്യക്തിയക്കും വേണ്ടി വീടുകളിൽ ഒരുക്കുന്നത്. ജനാധിപത്യ തെരഞ്ഞെടുപ്പു പ്രക്രിയ ഒരോ വ്യക്തിയിലേയ്ക്കും എത്തുന്നു എന്ന് ഉറപ്പു വരുത്തുന്ന പ്രക്രിയയാണ് ” വീട്ടിൽ ഒരു വോട്ട്. ” തെരഞ്ഞെടുപ്പു ഉദ്ദ്യോഗസ്ഥർ വീടുകളിൽ എത്തിയാണ് വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നത്.
ബാലറ്റിൽ ടിക് ചെയ്യും വിധമാണ് വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദ്യം ബാലറ്റ് പേപ്പർ പരിചയപ്പെടുത്തും. വോട്ടു ചെയ്യാൻ ഉദ്ദേശിയ്ക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൻ്റെ അടുത്തുള്ള കോളത്തിൽ വോട്ടു ചെയ്യാനുള്ള സ്ഥലവും കാട്ടിക്കൊടുക്കും.
85 വയസ്സിനു മുകളിലുള്ളവർക്കും ഭിന്ന ശേഷിക്കാർക്കും കിടപ്പുരോഗികൾക്കുമാണ് വീട്ടിൽ വോട്ടു ചെയ്യാനുള്ള സൗകര്യം ഈ തെരഞ്ഞെടുപ്പിൽ ഒരുക്കിയിട്ടുള്ളത്.
ഇത്തരത്തിൽ ഒരു ദിവസം മുപ്പതോളം വോട്ടുകളാണ് വീടുകളിൽ രേഖപെടുത്..