the digital signature of the temple city

ബ്രദേഴ്സ് ക്ലബ്ബിൻ്റെ വിഷു അരങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കാർഷിക സംസ്കൃതിയുടെ നിറസമൃദ്ധിയുടെ മഹോത്സവമായ വിഷു ആഘോഷത്തെ വരവേറ്റ് കൊണ്ട് ഏപ്രിൽ 13 ശനിയാഴ്ച വരെ മൂന്നു്ദിനങ്ങളിലായി വിഭവനിറവോടെ ഒരുക്കിയിട്ടുള്ള വിഷു അരങ്ങ് തിരുവെങ്കിടം എൽ.പി .സ്കൂൾ പരിസരത്ത് കമനീയമായി തയ്യാറാക്കിയ ബ്രദേഴ്സ് നഗറിൽഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ,നഗരസഭകൗൺസിലർമാരായവി.കെ.സുജിത്ത്, ദേവിക ദീലിപ്, സബിതാ സുധീർ, കെ.പി.എ.റഷീദ്, ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, രക്ഷാധികാരികളായ പി.ഐ. ലാസർ, പി.ഐ.ആൻ്റോ ,പ്രോഗ്രാം കോഡിനേറ്റർ കെ. നന്ദകുമാർ, വിംങ്ങ്സ് ഓഫ് ബ്രദേഴ്സ് ക്ലബ്ബ് സെക്രട്ടറി അഡ്വ. ബിന്ദു കണിച്ചാടത്ത് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിഷുകാല ഇന്നലകളിലെ ഗൃഹാതുര ഓർമ്മകൾ അയവിറക്കികൊണ്ട് കലാകാരികൾ ഒരുക്കിയ വിത്യസ്ത കലാവിരുന്നും ഉണ്ടായി വിഷുവിന് വേണ്ട വിഭവങ്ങൾ ലഭ്യമാക്കുന്ന വാണിഭ വിപണനസ്റ്റാളുകളും, “മ്ടെ “ചായ പീടിക, പച്ചക്കറി, ശീതളപാനീയ, പഴയകാല വിഭവങ്ങളുടെ സ്റ്റാളുകൾ എന്നിവ കളിലുടെ വിതരണത്തിനും തുടക്കം കുറിച്ചു. അടുത്ത ദിനങ്ങളിൽ ഗാനമേള, സിനിമാ പ്രദർശനം എന്നിവയും വിഷു അരങ്ങിന് ആരവം നൽകി ഉണ്ടായിരിയ്ക്കുന്നതുമാണ്.

പരിപാടിയ്ക്ക് മുരളി പൈക്കാട്ട്, വിനോദ് കുമാർ അകമ്പടി, ചന്ദ്രൻ ചങ്കത്ത് രഘു മൂത്തേടത്ത്‌, ജിഷാ പുത്തൂർ, ആൻ്റോ പി. ലാസർ, രാജു പട്ടത്തയിൽ, ആൻ്റോ നീലങ്കാവിൽ, മുരളി അകമ്പടി, എൻ.കെ.പിൻ്റോ, ഷൺമുഖൻ തെച്ചിയിൽ, രാജീവ് തിരുവെങ്കിടം, മോഹനൻ പാലിയത്ത്, ഹിമ അനിൽ, പ്രഭാകരൻ മൂത്തേടത്ത്, രാമകൃഷ്ണൻ മുളക്കൽ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts