the digital signature of the temple city

How to book Krishnanattam in Guruvayur Temple | Easy Steps | 8 Types of Krishnanattam in Guruvayur

- Advertisement -[the_ad id="14637"]

Krishnanattam in Guruvayur
Dates – അവതാരം – സന്താനലബ്‌ധി Dec: 3, 7, 17, 22

ഭക്തി രസപ്രധാനമായ പ്രാചീന ക്ഷേത്രvകലാ രൂപമാണ് കൃഷ്ണനാട്ടം. ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനും പണ്ഡിത ശ്രേഷ്‌ഠനുമായ കോഴിക്കോട് മാനവേദൻ സാമൂതിരി രാജാവാണ് ഈ ദൃശ്യകലയുടെ പ്രയോക്താവും, രചയിതാവും. നയനാനന്ദകരമായ നൃത്ത സംവിധാനങ്ങൾ, പൊയ്‌മുഖ വേഷങ്ങൾ, ശ്രുതി മധുരമായ സംഗീത മേളങ്ങൾ എന്നിവയാൽ അതിമനോഹരമാണ് ഈ കലാരൂപം.

ശ്രീ കൃഷ്‌ണ ഭഗവാൻ്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള നിരവധി ലീലകളെ ആസ്‌പദമാക്കി 8 ദിവസത്തെ കഥകളായി കൃഷ്‌ണനാട്ടം അവതരിപ്പിച്ചു വരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തന്മാരുടെ വഴിപാടായും ഉദാത്തമായ ഒരു ദൃശ്യകലാ രൂപമെന്ന നിലയിൽ പുറം വേദികളിലും പ്രദർശിപ്പിച്ചു വരുന്നു.

നിരക്ക്
ക്ഷേത്രത്തിൽ ഒരു കളിക്ക് : 3,000 രൂപ
സ്വർഗ്ഗാരോഹണം : 3,300 രൂപ
ക്ഷേത്രത്തിനു പുറത്ത് : 50,000 രൂപ
(യാത്രാബത്ത, വാഹനച്ചെലവ്, അണിയറച്ചെലവ് തുടങ്ങിയവ കളി ബുക്ക് ചെയ്യുന്നവർ വഹിക്കേണ്ടതാണ്.)
സ്വർഗാരോഹണം 50300 രൂപ
(സ്വർഗാരോഹണം കളി നടത്തുന്നവർ തുടർന്ന് അവ താരം കളി കൂടി നടത്തേണ്ടതാണ്) കൃഷ്ണനാട്ടം വഴിപാടുകളി ഓൺലൈനായും നേരിട്ടും ഭക്തർക്ക് ബുക്കുമെയ്യാവുന്നതാണ്.
ബുക്കിംഗിനു ദേവസ്വം വെബ്സൈറ്റ് www.guruvayurdevaswom.in സന്ദർശിക്കാവുന്നതാണ്

Krishnanattam in Guruavayur
Krishnanattam in Guruavayur

കണ്ണൻ്റെ മുന്നിലെ കൃഷ്ണനാട്ടം

ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടാണ് കൃഷ്ണനാട്ടം. നട തുറന്നിരിക്കുന്ന സമയത്ത് കൃഷ്ണനാട്ടം നടത്തില്ല. കളിയാട്ടം നടക്കുമ്പോൾ ഭഗവാൻ അവിടെ സന്നിഹിതനാകും എന്നതാണ് കാരണം. ഭക്തർ തൊഴാൻ വരുന്ന സമയത്ത് ശ്രീലകത്തു നിന്നിറങ്ങി കൃഷ്ണനാട്ടം കാണാൻ ഭഗവാൻ പോകുമെന്നതിനാലാണ് നടയടച്ച് കഴിഞ്ഞ് രാത്രി 10 മണിക്കുശേഷം വെളുപ്പിന് നട തുറക്കും മുൻപാണ് ഈ വഴിപാട് നടത്തുന്നത്.

എട്ടു ദിവസം തുടർച്ചയായി ഒരു ദിവസം ഒരു കഥ എന്ന രീതിയിലാണ് ആടുന്നത്.ഭഗവാന്റെ ഇഷ്ടവഴിപാടായതു കൊണ്ട് പെട്ടെന്ന് ഫലം ലഭിക്കും. കൃഷ്ണനാട്ടത്തിലെ എട്ടുകഥകളിൽ ഓരോന്നും വഴിപാടായി നടത്തിയാൽ ഓരോ ഫലങ്ങളാണ്. 3000 രൂപയാണ് വഴിപാടിന് നൽകേണ്ടത്. സ്വർഗ്ഗാരോഹണം കഥയ്ക്ക് അധികം കൊടുക്കണം.

  1. അവതാരം: ഇഷ്ടസന്താനലബ്ധി, ബാലാരിഷ്ടതാ നിവാരണം, ഭയബാധാ മോചനം.
  2. കാളീയമർദ്ദനം: വിഷബാധാശമനം, ശത്രുപീഡാശമനം, സർപ്പദോഷനിവാരണം, രോഗശമനം.
  3. രാസക്രീഡ: വിവാഹലബ്ധി, പ്രണയലാഭം, സൗഭാഗ്യ ദാമ്പത്യം.
  4. കംസവധം: ശത്രുതാ നിവാരണം, കീർത്തി.
  5. സ്വയംവരം: മംഗല്യഭാഗ്യം, ദാമ്പത്യസൗഖ്യം, അപവാദവിമോചനം.
  6. ബാണയുദ്ധം: ജന്മനാളിൽ നടത്താം. മോഹസാഫല്യം,കേസുകളിൽ വിജയം, കർമ്മസിദ്ധി.
  7. വിവിധവധം: ദാരിദ്ര്യമോചനം,ഉദ്ദിഷ്ടകാര്യലാഭം, കാർഷികലാഭം, വ്യാപാരലാഭം.
  8. സ്വർഗ്ഗാരോഹണം: പിതൃക്കളുടെ മോക്ഷപ്രാപ്തി, സന്താനസൗഖ്യം, അനായാസ മരണം, മോക്ഷം

കൃഷ്ണനാട്ടത്തിന്റെ തുടക്കത്തെക്കുറിച്ച് ഒരു കഥ:-

വൈകുണ്ഠനാഥനെ എപ്പോഴും നേരിട്ടുകാണാൻ കഴിഞ്ഞിരുന്ന ഒരേയൊരു യതിവര്യൻ വില്വമംഗലം സ്വാമിയാണ്. അദ്ദേഹം എപ്പോഴും ഭഗവാന്റെ ബാലലീലകൾ കണ്ട് ആനന്ദക്കണ്ണീർ പൊഴിച്ചിരുന്നു. ഒരിക്കൽ കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദൻ തമ്പുരാൻ ക്ഷേത്രദർശനത്തിന് വന്നപ്പോൾ ക്ഷേത്രത്തിലെ ഇലഞ്ഞിമര ചുവട്ടിൽ, ഇപ്പോൾ കൂത്തമ്പലം നിൽക്കുന്ന സ്ഥലത്ത് വില്വമംഗലം സ്വാമിയാർ ആനന്ദാശ്രുക്കളിൽ ആറാടുന്നത് കണ്ടു.

ഒഴുകിവന്ന കണ്ണുനീർ തുടച്ച വില്വമംഗലത്തോട് തമ്പുരാൻ ചോദിച്ചു: ‘ഇവിടുന്നെന്താ ഇന്നിങ്ങനെ?’
കണ്ടില്ലേ കള്ളക്കണ്ണന്റെ ഈ കുസൃതിത്തരങ്ങൾ?, വില്വമംഗലം പറഞ്ഞു. ‘ഉവ്വോ എനിക്കു കാണാൻ സാധിക്കുന്നില്ലല്ലോ.’ഇങ്ങനെ പറഞ്ഞ ശേഷം നാലുപാടും തിരഞ്ഞിട്ട് വില്വമംഗലത്തിനു മുൻപിൽ തമ്പുരാൻ മുട്ടുകുത്തി.
‘ഒരുനോക്കു ദർശനം തരായെങ്കിൽ’ ഇതു പറയുമ്പോഴേക്കും തമ്പുരാന്റെ കണ്ഠമിടറിയിരുന്നു. ‘വില്വമംഗലത്തിന്റെ മനസിളകി.’ഞാൻ ഭഗവാനോടൊന്ന് ചോദിക്കട്ടെ. തമ്പുരാൻ പോയിട്ട് നാളെ കാലത്തുവന്നാലും.’
വില്വമംഗലത്തിന്റെ മറുപടികേട്ട് പ്രതീക്ഷയോടെ മാനവേദൻ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങി.

പിറ്റേന്നുകാലത്ത് ക്ഷേത്രത്തിലെത്തി വില്വമംഗലത്തെ കണ്ടു.’തമ്പുരാന് ഭാഗ്യമുണ്ട്. ഭഗവാൻ സമ്മതിച്ചിരിക്കുന്നു.’ വില്വമംഗലം പറഞ്ഞുതീരും മുമ്പേ തമ്പുരാൻ ചോദിച്ചു: എവിടെ, എവിടെ നിൽക്കുന്നു എന്റെ ഭഗവാൻ?
‘എന്നെ തൊട്ടുകൊണ്ടു നോക്കൂ’നിർദ്ദേശം കേട്ട തമ്പുരാൻ വില്വമംഗലത്തെയൊന്നു തൊട്ടു. മണ്ണുവാരിക്കളിക്കുന്ന കണ്ണനതാ മുൻപിൽ നിൽക്കുന്നു. നിർവൃതിയോടെ തമ്പുരാൻ ഭഗവാനെ നോക്കിനിന്നു.

കരുണാവർഷം പൊഴിയുന്ന കള്ളക്കണ്ണുകൊണ്ട് വെണ്ണക്കള്ളൻ തമ്പുരാനെ അടിമുടി നോക്കിചിരിച്ചു. എല്ലാം മറന്ന തമ്പുരാൻ കണ്ണനു നേരെ ഓടിച്ചെന്നു. ഒന്നു വാരിപ്പുണരാൻ ഇരുകൈകളും വിടർത്തി . അപ്പോഴേക്കും ‘ ഇത് വില്വമംഗലം പറഞ്ഞിട്ടില്ലല്ലോ’ എന്ന് പറഞ്ഞ് കണ്ണൻ തെന്നിമാറി. കണ്ണൻ തന്റെ കരവലയത്തിലൂടെ ഊർന്നിറങ്ങിയ പോലെ തമ്പുരാന് തോന്നി. കണ്ണൊന്ന് ചിമ്മിയപ്പോഴേക്കും ഭഗവാൻ മറഞ്ഞുകളഞ്ഞു.

കണ്ണുതുറന്നപ്പോൾ കണ്ടത് കൈത്തണ്ടയിൽ തങ്ങിക്കിടക്കുന്ന വർണ്ണമയിൽപ്പീലിക്കതിർ മാത്രമാണ്. ഭഗവാന്റെ ശിരസിലെ മയിൽപ്പീലിത്തണ്ടായിരുന്നു അത്. പിന്നീടദ്ദേഹം മനോഹരമായ ഒരു കൃഷ്ണമുടി നിർമ്മിച്ച് ആ പീലി അതിലുറപ്പിച്ചു. അതു ശിരസിലണിഞ്ഞ് നൃത്തമാടുവാൻ തക്കവണ്ണം ഭാഗവതകഥകൾ കോർത്തിണക്കി ഒരു കാവ്യവും രചിച്ചു. കൃഷ്ണഗീതി എന്നു പ്രസിദ്ധമായ ആ കാവ്യത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗുരുവായൂരപ്പന് ഏറ്റവുംപ്രിയപ്പെട്ട കൃഷ്ണനാട്ടമായി മാറിയത്.

For All Krishnanattam in Guruvayur Details Visit : https://guruvayooronline.com/2023/11/28/കൃഷ്ണനാട്ടം/
For Booking Visit official Guruvayur Devaswom Website: https://guruvayurdevaswom.nic.in/DynamicPage/Index/8234

Krishnanattam in Guruvayur Temple

Krishnanattam in Guruvayur Temple is a cherished offering to Guruvayoorappan, the beloved deity of devotees. This sacred ritual holds profound significance, as it is believed that Bhagavan himself graces the occasion with his divine presence. The performance unfolds after the temple closes at 10 pm and before it reopens in the morning, allowing devotees a unique opportunity to witness this spiritual spectacle.

Spanning eight consecutive days, each day’s performance narrates a different story, known as “kathas,” from the life of Lord Krishna. These stories hold immense spiritual merit, offering specific blessings and benefits to those who partake in this offering of Krishnanattam in Guruvayur. Devotees can book their participation in Krishnanattam directly through the Devaswom website or in person, with the offering priced at Rs 3,000.

The history of Krishnanattam in Guruvayur is steeped in reverence and tradition. It originated from the devotion of Vilvamangalam Swami, who was blessed with the divine vision of Vaikunthanatha. His tears of joy at witnessing the divine leelas of Lord Krishna inspired the creation of this sacred dance form.

By immersing oneself in the mesmerizing performance of Krishnanattam in Guruvayur, devotees not only witness the divine pastimes of Lord Krishna but also invoke blessings for various aspects of their lives. From the attainment of childbearing to the alleviation of poverty, each katha carries its own unique blessings, bringing solace and spiritual fulfillment to the devotees.

Additionally, for those seeking alternative spiritual experiences, the temple offers other activities such as a game within the temple premises priced at Rs 3,000, and Ascension, a special offering priced at Rs 3,300. For activities outside the temple, such as Ascension priced at Rs 50,300, devotees are responsible for bearing travel expenses, vehicle expenses, and crew expenses. These activities provide devotees with diverse opportunities to deepen their spiritual connection and seek divine blessings through Krishnanattam in Guruvayur.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts