ഗുരുവായൂർ: രണ്ടു ദിവസത്തെ കൃഷ്ണനാട്ടം കളിക്കായി ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം സംഘം ചെന്നൈയിലേ ക്ക്. ചെന്നൈ മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായുരപ്പൻ ടെമ്പിൾസിൻ്റെ ശ്രീ അയ്യപ്പ ഭക്ത സഭയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചെന്നൈ സോപാനം ഹാളിൽ രാത്രി 730 മുതൽ 930 വരെ യുള്ള സമയങ്ങളിൽ 2024 മാർച്ച് 28 ന് സ്വയംവരം കളിയും 29 ന് ബാണയുദ്ധം കളിയും നടക്കും.
സൂപ്രണ്ട് മുരളി പുറന്നാട്ടുകര, കൃഷ്ണനാട്ടം ആശാൻ മുരളി അകമ്പടി, വേഷം ആശാൻ എം വി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ആശാന്മാരടക്കം 30 അംഗ സംഘമാണ് യാത്ര തിരിക്കുന്നത്. ഗുരുവായൂർ കൃഷ്ണനാട്ടം സംഘം ഇതിനോടകം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും, നിരവധി വിപദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.