the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര ചുറ്റമ്പലം ചെമ്പോല മേയുന്നു; ദർശനത്തിൽ ക്രമീകരണം.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം ചെമ്പോല മേയുന്ന പ്രർത്തിയുടെ ഭാഗമായി ചുറ്റമ്പലം 2024 മാർച്ച് 20 ചൊവ്വാഴ്ച മുതൽ പൊളിക്കുന്നതിനാൽ ദർശന സമയത്തിൽ മാറ്റം വരുത്തിയതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

കാലത്ത് 4.45-ന് നട തുറക്കുന്നതും ഉഷ:പൂജ, ധാര, ഹോമങ്ങൾ, ഉച്ചപൂജ എന്നിവക്ക് ശേഷം 11 മണിക്ക് നട അടയ്ക്കുന്നതും വൈകിട്ട് 5 മണിക്ക് നട തുറന്ന് രാത്രി 8.30ന് അടയ്ക്കുന്നതുമായിരിക്കും

നവീകരണ പ്രവർത്തികൾ നടക്കുന്ന കാലയളവിൽ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട് ഉണ്ടായിരിക്കുന്നതല്ല. ഭക്തജനങ്ങൾക്ക് ദീപസ്തംഭം തെളിയിക്കൽ വഴിപാട് നടത്താവുന്നതാണ്. രശീതി പ്രകാരമുള്ള പാൽപായസം, ഹോമപ്രസാദങ്ങൾ എന്നിവ രാവിലെ 11 മണിക്ക് മുമ്പായി വിതരണം ചെയ്യുന്നതാണെന്ന് ദേവസ്വം അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts