- Advertisement -[the_ad id="14637"]
ഗുരുവായൂർ ∙ സാങ്കേതിക തകരാർ കാരണം നിർത്തിവെച്ചിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് വഴിപാട് ബുക്കിങ്ങ് പുനരാരംഭിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 2024, 2025 വർഷങ്ങളിൽ ചുറ്റുവിളക്ക് വഴിപാട് നടത്താൻ ഉദ്ദേശിക്കുന്ന ഭക്തർക്ക് ഓൺലൈൻ വഴിയും ദേവസ്വം അഡ്വാൻസ് കൗണ്ടർ, ദേവസ്വം ഓഫീസ് മുഖേനെയും ബുക്ക് ചെയ്യാവുന്നതാണ്. ഭക്തരുടെ അഭ്യർത്ഥന മാനിച്ച് ഒരേ ദിവസം ഒന്നിലേറെ ചുറ്റുവിളക്ക് നടത്തുന്നതിനും ദേവസ്വം തീരുമാനിച്ചു.