27ാം പാലയൂർ മഹാതീർത്ഥാടനം വിശ്വാസ സാഗരമായി.

തൃശ്ശൂർ അതിരൂപതയുടെ 27ാം പാലയൂർ മഹാതീർത്ഥാടനത്തിൽ മാർ തോമാശ്ലീഹയുടെ എന്റെ കർത്താവേ,എന്റെ ദൈവമേ’ എന്ന വിശ്വാസമന്ത്രണം ഏറ്റുപറഞ്ഞ്, വിശുദ്ധന്റെ മാധ്യസ്ഥം തേടി എ. ഡി 52-ൽ തോമശ്ലീഹായൽ സ്ഥാപിതമായ പാലയൂരിന്റെ പുണ്യഭൂമിയിലേക്ക് അനേകായിരങ്ങൾ തീർത്ഥാടകരായി എത്തിച്ചേർന്നു.

മാർച്ച് 17 ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ്‌ കത്തീഡ്രൽ വികാരി ബഹു. ഫാ. ഡേവിസ് പുലിക്കോട്ടിലിന് മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറി.തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര, വടക്കാഞ്ചേരി, കൊട്ടേക്കാട് വേലൂർ, പട്ടിക്കാട്, പുത്തൂർ, ഒല്ലൂർ, മറ്റം, പഴുവിൽ, കണ്ടശാങ്കടവ്, നിർമലപുരം എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. പാലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി.രണ്ടാം ഘട്ട മഹാതീർത്ഥാടനം 2 മണിക്ക് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ വികാരി ജനരാറാൾ മോൺ. ജോസ് കോനിക്കര വിശുദ്ധ കുർബാന അർപ്പിച്ച് 3 മണിക്ക് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പാവറട്ടി ഇടവക വികാരി റവ. ഡോ.ആന്റണി ചെമ്പകശ്ശേരി ഏറ്റുവാങ്ങി.

തുടർന്ന് വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്ര പഞ്ചാരമുക്കിൽ ആരംഭിച്ച് 3:55ന് പലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിചേരുകയും, പേപ്പൽ പതാക അഭിവന്ദ്യ പിതാക്കന്മാർ സ്വീകരിക്കുകയും ചെയ്തു. പൊതുസമ്മേളനം തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ മദ്രാസ്-മൈലപ്പൂർ ആർച്ച് ബിഷപ്പ് റൈറ്റ് റവ.ഡോ. ജോർജ് അന്തോണിസാമി ഉദ്ഘാടനം നിർവഹിച്ചു.തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.

മുൻ തൃശ്ശൂർ അതിരൂപതാധ്യക്ഷനും പാലയൂർ മഹാതീർത്ഥാടനം ആരംഭകനുമായ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണവും നടത്തി. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സമൂഹം അത് ഏറ്റു ചൊല്ലുകയും ചെയ്തു.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ റവ.ഫാ. ജോസഫ് വൈക്കാടൻ സമ്മേളനത്തിന് നന്ദി രേഖപെടുത്തി. പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ,വൈസ് ചെയർമാൻ മോൺ.ജോസ് കോനിക്കര,വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ,ഫാ. ഡെറിൻ അരിമ്പൂർ, ഫാ.അജിത്ത് കൊള്ളന്നൂർ, സി. സോഫി പെരെപ്പാടാൻ, ജോ.കൺവീനർ ഫാ. സിജു പുളിക്കൻ തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, നടത്തു കൈക്കാരൻ സി എം ബാബു,ഫൊറാന ജനറൽ കൺവീനർ ഷാജു ടി.ജെ എന്നിവർ പ്രസംഗിച്ചു.തുടർന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കർമ്മികത്വത്തിൽ മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെ സമൂഹ കർമികത്വത്തിൽ സമൂഹ ദിവ്യബലിയും ഉണ്ടായിരുന്നു. മാർതോമാ മേജർ ആർക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രം കൈകാരന്മാരായ പോൾ കെ.ജെ, സന്തോഷ്‌ ടി.ജെ, ജോഫി ജോസഫ്, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, പി.ആർ.ഒ ജെഫിൻ ജോണി, പലയൂർ മഹാ ശ്ലീഹ മീഡിയസെൽ, മീഡിയ കത്തോലിക്ക തുടങ്ങി തൃശ്ശൂർ അതിരൂപതയിലെയും, ഫൊറോനായിലെയും, പാലയൂർ ഇടവകയിലെയും വിവിധ കമ്മിറ്റികളും, കുടുംബ കൂട്ടായ്മ ഭാരവാഹികളും, ഭക്തസംഘടന പ്രവർത്തകരും നേതൃത്വം നൽകി. പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലിയും,തീർത്ഥാടനത്തിന് എത്തി ചേർന്ന മുപ്പതിനായിരത്തിൽ പരം ഭക്തജഞങ്ങൾക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!