കലാസ്‌നേഹികളിൽ നിന്ന്കലാസാഗർ അവാർഡിനുള്ള നോമിനേഷൻ ക്ഷണിച്ചു.

2024 മെയ് 28, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻറെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ നിലനിർത്താൻ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം കലാപ്രേമികളിൽ നിന്ന് ക്ഷണിക്കുന്നു. കഥകളി വേഷം (നടൻ), സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി എന്നീ മേഖലകളിലെ കലാകാരന്മാർക്കും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യം തിമില , മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കുമാണ് കലാസാഗർ അവാർഡ്. 40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. നോമിനേഷനുകൾ ഏപ്രിൽ 28ന് മുമ്പ് സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ 679523 എന്ന വിലാസത്തിൽ അയക്കണം. 2024 മെയ് 28നു പുരസ്‌കാരങ്ങൾ സമര്‍പ്പിക്കും.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts