ഗുരുവായൂർ ∙ കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ നിറവിൽ മാർച്ച് 15ന് ആരംഭം കുറിച്ച് മാർച്ച് 22 കുടി നീണ്ടു നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
ക്ഷേത്രം സപ്താഹ മണ്ഡപത്തിൽ ഭാഗവത വിജ്ഞാനതിലകം ഏ.കെ.ബാലകൃഷ്ണ പിഷാരോടി ഭാഗവത സമിതിയുമായി സഹകരിച്ച് നടത്തപ്പെടുന്ന സപ്താഹ യജ്ഞത്തിന് ക്ഷേത്രം വെങ്കിടേശ്വര മേൽശാന്തി കെ.കൃഷ്ണകുമാർ തിരുമേനി ഭദ്രദീപം തെളിയിച്ച് സമാരംഭം കുറിച്ചു.തുടർന്ന് സ്പ്താഹ യജ്ഞത്തിന് മുഖ്യ സാരഥ്യം നൽക്കുന്ന ഭാഗവതാചര്യൻ കെ.സി.ചന്ദ്രശേഖരൻ തമ്പാൻ ഗോവിന്ദനാമ പ്രഭയിൽ ഭഗവൽ വചന ഘോഷവുമായി തുടക്കവും കുറിച്ചു.
ക്ഷേത്രസമിതി സാരഥി ബാലൻ വാറണാട്ട് മുഖ്യ പ്രഭാഷണം നടത്തി.അശോകൻ ഗുരുവായൂർ, വിജു അകമ്പടി എന്നിവർ സംസാരിച്ചു. ദാമോധരൻ നമ്പ്യാർ, ഉണ്ണികുമാർ, അച്ചുതൻ കുട്ടി, ഏരുമയൂർ മുരളി, ബാലകൃഷ്ണൻ വണ്ടാഴി, അമ്മിണിക്കുട്ടി വാരസ്യാർ തുടങ്ങി മറ്റ് ആചാര്യന്മാരാണ് മാർച്ച് 22 വെള്ളിയാഴ്ച വരെ നീണ്ടു് നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താ യജ്ഞത്തിൽ പങ്കാളികളാക്കുന്നത്.