ഗുരുവായൂർ ∙ ഗുരുവായൂർ മാവിൻ ചുവട് — ചിറ്റ്യാനി റോഡിൽ തിരുവെങ്കിടം ഹൗസിംസ് ബോർഡ് സെൻ്ററിലേക്ക് പ്രവേശിക്കുന്ന നാലും കൂടിയ വഴിയിൽ ഇരുഭാഗങ്ങളിലായി സ്ഥാപിച്ച സുരക്ഷാ കണ്ണാടികളുടെ ഉൽഘാടന കർമ്മം നടത്തി.ഏറെ തിരക്ക് പിടിച്ച ഈ റോഡിൻ്റെ ഭാഗത്ത് വഴിയാത്രക്കാരുടെയും, വാഹന യാത്രികരുടെയും ബാഹുല്യം മൂലം ദിനംപ്രതിയെന്നോണം അപകട പരമ്പരകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
തൊട്ടെടുതുള്ള ഏറെ കുരുന്നുകളുള്ള അംഗൻവാടിയിലേയ്ക്കും ഈ വഴിയാണ് കുട്ടികളുടെയും, മാതാപിതാക്കളുടെയും സഞ്ചാരം. ഇതെല്ലാം തന്നെ കണക്കിലെടുത്ത് സുരക്ഷയും, സുഗമവുമായ യാത്ര നടത്തുന്നതിന് ഉപയുക്തമായ സുരക്ഷാ മിറർ സ്ഥാപിച്ച് ഒരളവോളം നിയന്ത്രിയ്ക്കാമെന്നതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ.തിരുവെങ്കിടം വാർഡ് കൗൺസിലർ വി.കെ.സുജിത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളുമായി കൈകോർത്താണ് നാലു ഭാഗങ്ങളിൽ നിന്നും റോഡുകളും സംഗമിയ്ക്കുന്ന പ്രധാനപ്പെട്ട വീഥിയിൽ വേണ്ട സ്ഥാനത്ത് ഇരു അഭിമുഖങ്ങളിലായി രണ്ടു് കമനീയമായ സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ച് തുടക്കം കുറിച്ചത്.സ്ഥാപിച്ച സ്ഥലത്ത് ആഹ്ലാദം പകർന്ന് ചേർന്ന സദസ്സിൽ നഗരസഭ കൗൺസിലർ വി.കെ.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രദേശത്തെ മുതിർന്ന പൊതുപ്രവർത്തകൻ വി.ബാലകൃഷ്ണൻ നായർ ഉൽഘാടന കർമ്മം നിർവഹിച്ചു. ബാലൻ വാറണാട്ട് ആമുഖ വിഷയാവതരണം നടത്തി.സുമോദ്മംഗള,മജ്ജു രവീന്ദ്രൻ, വി. വിജയലക്ഷമി ടീച്ചർ, കെ.പി.ശ്രീകുമാർ, അഡ്വ.അനൂപ് വിജയൻ, എന്നിവർ സംസാരിച്ചു.പ്രകാശൻ കളത്ത്പ്പുറത്ത്, ചന്ദ്രശേഖരൻ നെടിയേടത്ത്, വി.മല്ലിക, കെ.കെ.രാധ, വിസ്മയ.വി.എം, എൽസി ജോസ്, ടി.ജെ.ജോസഫ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.