the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കുടിവെള്ളം നൽകുന്നതിനായി പുതിയ  സംവിധാനം ആരംഭിച്ചു.

ഗുരുവായൂർ ∙ ക്ഷേത്രത്തിൻ്റെ തെക്കേ നടയിൽ, ശ്രീ ഗുരുവായൂരപ്പൻ്റെ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തർക്ക് ശുദ്ധീകരിച്ച കുടിവെള്ളത്തോടൊപ്പം ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്ന വാട്ടർ ടാങ്ക് പ്രവർത്തനം ആരംഭിച്ചു.

- Advertisement - Guruvayoor image

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ്എംപി, കെ.ആർ. ഗോപിനാഥ്, മനോജ് ബി.നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ ഈ സേവനത്തിന് തുടക്കം കുറിച്ചു.

തെക്കെ നടയിൽ മണിക്കൂറിൽ 100 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാൻ ശേഷിയുള്ള പ്രത്യേക പ്ലാൻ്റ് സ്ഥാപിച്ചത് സേലത്തെ ഗുരുവായൂരപ്പ ഭക്തരുടെ പ്രതിബദ്ധത വെളിവാക്കുന്നു.

വരും ദിവസങ്ങളിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയും ക്ഷേത്ര പരിസരവും ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിലേക്കും ഈ നൂതന കുടിവെള്ള വിതരണ സംവിധാനം വ്യാപിപ്പിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts