ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ അതി പ്രധാന ചടങ്ങുകളായ ഫെബ്രുവരി 29 വ്യാഴാഴ്ച നടക്കുന്ന പള്ളിവേട്ട, മാർച്ച് 1 വെള്ളിയാഴ്ച നടക്കുന്ന ആറാട്ട് തുടങ്ങിയ ദിവസങ്ങളിൽ പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിപ്പിക്കും.
ഭഗവാൻ്റെ ഗ്രാമ പ്രദക്ഷിണത്തിനുള്ള എഴുന്നള്ളിപ്പ്, പറ വെപ്പ്, തുടങ്ങിയ ആചാരപ്രധാനമായ ചടങ്ങുകൾ സമയബന്ധിതമായും സുരക്ഷിതമായും നടത്തുന്നതിനാണ് ഈ ക്രമീകരണം. തെക്കേ നട പന്തലിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് തുടങ്ങും. പ്രസാദ ഊട്ടിനായുള്ള വരിനിൽപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നിർത്തും. ഭഗവദ് ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും അഭ്യർത്ഥിച്ചു