ഗുരുവാക്കൂർ: ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യവാകുപ്പിന്റെയും നേതൃത്വത്തിൽ തമ്പുരാൻ പടി വായനശാലയിൽ വച്ച് എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ നടത്തുകയുണ്ടായി
വിവിധ വകുപ്പുകളുടെ പദ്ധതികളെ സംബന്ധിച്ചും ക്ലാസുകളും ചർച്ചകളും നടന്നു. ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷൻ മാരായ ശൈലജ സുധൻ , എ സായിനാഥൻ എന്നിവർ സംസാരിച്ചു . നഗരസഭ കൗൺസിലർമാരായ ബിബിത മോഹൻ , നിഷി പുഷ്പരാജ് , ദിവ്യാ സജി എന്നിവർ പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ ബിന്നി വി സി ക്ലാസ് നയിച്ചു. നിനവ്. വിഎസ്, ഗോപിക എം ,എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു പ്രസ്തുത ക്യാമ്പയിനിൽ 40 സംരംഭകർ പങ്കെടുത്തു.