- Advertisement -[the_ad id="14637"]
ഗുരുവായൂർ: തൈക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മയുമായി സഹകരിച്ച് ബ്രഹ്മകുളം വായനശാലയിൽ വെച്ച് കൂൺ കൃഷിയിൽ നിന്നും വരുമാനം ഉറപ്പിക്കാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഗുരുവായൂർ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ശ്രീമതി രഹിത പ്രസാദ് അധ്യക്ഷത വഹിച്ചു കൗൺസിലർ പി കെ നൗഫൽ ,തൈക്കാട് കൃഷി ഓഫീസർ റെജീന വി സി എന്നിവർ സംസാരിച്ചു. ആത്മ കോഡിനേറ്റർ സുമ സജീവ് വിഷയാവതരണം നടത്തി.. തൈക്കാട് കൃഷിഭവൻ കീഴിലുള്ള പ്രദേശങ്ങളിൽ നിന്ന് 50 ഓളം കൃഷിക്കാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് ബജിത നന്ദി രേഖപ്പെടുത്തി