- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ മറന്നു വച്ച 40 പവൻ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി ജീവനക്കാർ തിരികെ ഏൽപ്പിച്ചു.
പയ്യോളി സ്വദേശി സുരഭി യിൽ സതീഷ് ബാബുവാണ് പടിഞാറെ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മറന്നുവച്ചത്. ഉടമസ്ഥനെ കണ്ടെത്തി തിരിച്ചറിഞ്ഞ കോഫി ഹൗസ് ജീവനക്കാരായ പാലക്കാട് സ്വദേശി ജയപ്രകാശ്, വരടിയം സ്വദേശി രമേശ് ബാബു എന്നിവർ ചേർന്ന് ഗുരുവായൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെടർ പ്രേംജിത്തിൻ്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി