ഫെബ്രുവരി 13 ന് ഗുരുവായൂരിലെ ഹോട്ടലുകൾ അടച്ചിടും: കെ.എച്ച്.ആർ.എ

ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ  സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേ ദിവസം

ഗുരുവായൂരിലെയും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് കേരള ഹോട്ടൽ&റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി തീരുമാനിച്ചു.

പ്രസിഡണ്ട് ഒ കെ ആർ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി ബിജുലാൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജി കെ പ്രകാശ്, സി എ ലോക്നാഥ്, കെ പി സുന്ദരൻ, എൻ കെ രാമകൃഷ്ണൻ, അഷ്റഫ് എന്നിവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts