വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സപ്താഹയജ്ഞവും ആദ്ധ്യാത്മിക പ്രഭാഷണവും

➤ ALSO READ

ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ വൈശാഖ മാസത്തിന് മേയ് 9 ന് തുടക്കമാകും. .ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കും. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെയാണ് വൈശാഖ മാസം. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെ നാലു സപ്താഹങ്ങൾ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഭക്തരുടെ വഴിപാട് സമർപ്പണമായി നടക്കും.

മേയ് 9 ന് ദീപാരാധനയ്ക്ക് ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഭക്തിപ്രഭാഷണത്തിനും തുടക്കമാകും. ഡോ.വി. അച്യുതൻ കുട്ടി ,ഏ.കെ.ബി നായർ എന്നിവർ ആദ്യ രണ്ടു ദിനത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിക്കും. ശ്രീ ശങ്കര ജയന്തി ദിനമായ മേയ് 12 ഞായറാഴ്ച രാത്രി 7 ന് ദേവസ്വം ചെയർമാൻ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിക്കും

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts