ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം : ദേശീയ സെമിനാർ നടന്നു

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സംഗീത-നൃത്താരാധനയ്ക്കുള്ള ഗ്രന്ഥമെന്ന നിലയിൽ ജയദേവ കൃതിയായ ഗീതഗോവിന്ദത്തിന് പ്രസക്തിയേറെയാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടപദിയുടെ പ്രാധാന്യം ഭക്തരിലെത്തിക്കുന്നതിനായി ദേവസ്വം നടത്തുന്ന അഷ്ടപദി സംഗീതോത്സവം ഇതിനകം തന്നെ ആസ്വാദ ഹൃദയങ്ങളിൽ സ്ഥാനം നേടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശസ്ത അഷ്ടപദി കലാകാരൻ
ജയദേവൻ, “ദേശി – മാർഗി സംഗീത സാന്നിധ്യം അഷ്ടപദിയിൽ ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സംഗീത ഗവേഷക അനുരാധ മഹേഷ്, അഷ്ടപദിയും തത്ത്വാർത്തങ്ങളും എന്നവിഷയം അവതരിപ്പിച്ചു. സെമിനാറിൽ അദ്ധ്യാപകനും കഥകളി നടനും സോപാനഗായകനുമായ പന്തളം ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററായിരുന്നു. പ്രബന്ധ അവതാരകർക്കുള്ള ഉപഹാരം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ എന്നിവർ നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്കും അഷ്ടപദി ആസ്വാദകർക്കും സർട്ടിഫിക്കറ്റുകൾ നൽകി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts