ഗുരുവായൂർ: 2024 – 25 വർഷത്തെക്ക് ഗുരുവായൂർ നഗരസഭയിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് ക്ലിഷേ ബജറ്റൈന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
ബജറ്റ് ചർച്ചക്കായി വെള്ളിയാഴ്ച നഗരസഭ കൗൺസിൽ കൂടിയപ്പോൾ ബക്കറ്റുമായാണ് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ പ്രവേശിച്ചത്. തിരുവെങ്കിടം അടിപ്പാത, വെള്ള കെട്ട്, ജനദ്രോഹ നടപടികൾ, നികുതി ഭാരം, തനിയാവർത്തനം, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ തുടങ്ങിയവയാണ് ബക്കറ്റിൽ എഴുതിയിരുന്നത്. നഗരസഭയിലെ പ്രധാനപ്പെട്ട പദ്ധതികൾക്കായി ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടില്ലെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
ബജറ്റ് തനിയാവർത്തമാണെന്നും മുൻകാലങ്ങളിലെതു തന്നെ വീണ്ടും അച്ചടിച്ചിരിക്കുകയാണെന്നും കൂടുതൽ നികുതി ഭാരം ചുമത്തി ജനങ്ങളബുന്ധി മുട്ടിച്ചതല്ലാതെ ജനക്ഷേമ കാര്യങ്ങൾക്ക് യാതൊന്നും വകയിരുത്തികിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കെ പി ഉദയൻ അഭിപ്രായപ്പെട്ടു.