the digital signature of the temple city

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ അഞ്ചാം മഹാരുദ്രയജ്ഞം ഞായറാഴ്ച സമാപിക്കും

- Advertisement -[the_ad id="14637"]

ഗുരുവായൂർ :  പെരുന്തട്ട ശിവക്ഷേത്രത്തിലെ  ഈ വർഷത്തെ മഹാരുദ്രയജ്ഞം ഞായറാഴ്ച ശ്രീരുദ്രജപത്തിനുശേഷം നടക്കുന്ന വസോർധാര, ദ്രവ്യകലശാഭിഷേകം എന്നിവയോടെ  പര്യവസാനിക്കും.  മഹാരുദ്രയജ്ഞം ഒൻപതാം ദിവസമായ ഇന്ന്   ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.ചേന്നാസ് ഹരി നമ്പൂതിരിപ്പാട് അഘോരമൂർത്തിക്ക് 11 കലശമാടി ഉച്ചപ്പൂജയും നടത്തി. പി.സി.സി.ഇളയത് ആദ്ധ്യാത്മിക പ്രഭാഷണം  നടത്തി. വൈകുന്നേരം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ഭഗവതിസേവ നടത്തി. അനവധി ഭക്തജനങ്ങൾ ലളീതാസഹസ്രനാമാർച്ചനയിൽ  പങ്കെടുത്തു.

വൈകുന്നേരം നാഗഹാരനൃത്തമണ്ഡപത്തിൽവെച്ച് ദുർഗ്ഗാലക്ഷ്മി വീണയിൽ(കരോക്കെ) ഭക്തിഗാനങ്ങൾ വായിച്ചു.രാത്രി ഗുരുവായൂർ രാധികാ പരമേശ്വരൻ, ജി.പി.ഹരികൃഷ്ണൻ, ഹരിരാം.ജി.പി.(മൃദംഗം )എന്നിവരുടെ വയലിൻ കച്ചേരിയും ഉണ്ടായി.  ഉച്ചക്ക് നടന്ന അന്നദാനത്തിൽ 2500 ൽ പരം ഭക്തജനങ്ങൾ പങ്കെടുത്തു.

രാധികാ പരമേശ്വരൻ, ജി.പി.ഹരികൃഷ്ണൻ,  ഹരിരാം.ജി.പി.(മൃദംഗം )  എന്നിവരുടെ 
വയലിൻ കച്ചേരി..

psx 20240210 0023098688356748451192692

Plain Shirt

Twill Cotton fabric

Super fine quality.

Size. M. L. XL. XXL.

Single pcs 399 free shippin

Any 4 pcs Combo Price 899/- free shipping

For order Contact  https://wa.me/919188107782

Join our WhatsApp Group :👇https://chat.whatsapp.com/Cmgw10pTQQR9zfxmxvg9y5

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts