ഗുരുവായൂർ: അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരളം എന്ന മുദ്രാവാക്യവുമായി, കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ സമീപനം അവസാനിപ്പിക്കുക, കേരളത്തിൻ്റെ വികസനം വികസനം അട്ടിമറിക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഫെബ്രുവരി 8 ന് ന്യൂഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ഐക്യദാർഡ്യ ബഹുജന സദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ കിഴക്കേ നടയിൽ സംഘടിപ്പിച്ച സദസ്സ് വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ എസ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം കൃഷ്ണദാസ്, ഗീത ഗോപി, സൈമൺ മാസ്റ്റർ, മോഹൻദാസ്, കെ പി വിനോദ്, എം എ ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ ആർ സുരജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.