ഗുരുവായൂർ: നഗരസഭകളില്‍ നടപ്പാക്കിയ സംയോജിത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ കെ-സ്മാര്‍ട്ടിലൂടെ ഗുരുവായൂര്‍ നഗരസഭയില്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി. തൈക്കാട് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന രജനിയാണ് വീടുപണിയുടെ ഭാഗമായി ഇന്നലെ പെര്‍മിറ്റിനു വേണ്ടി കെ – സ്മാര്‍ട്ടിലൂടെ അപേക്ഷിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് സര്‍ട്ടിഫിക്കറ്റ് കൈമാറി.
സ്ഥിരം സമിതി അധ്യക്ഷന്‍ എ എം ഷഫീര്‍, കൗൺസിലര്‍മാരായ പി കെ നൗഫല്‍, നിഷി പുഷ്പരാജ്, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ഇ ലീല, അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരായ ജിജോ ടി ജെ, സനല്‍ വി എസ്, ഓവര്‍സിയര്‍മാര്‍, ഐ കെ എം ജീവനക്കാര്‍ തുടങ്ങിയവര് സന്നിഹിതരായിരുന്നു.