ഗുരുവായൂർ നഗരസഭ 2024 – 25 ലെ ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്‌മ ഷനോജ് അവതരിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 2024 – 25 ലെ ബജറ്റ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്‌മ ഷനോജ് അവതരിപ്പിച്ചു.

നഗരസഭയുടെ തനതുഫണ്ട്, പ്ലാൻഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ട്, സംസ്ഥാനാവിഷ്കൃത പദ്ധതി ഫണ്ട്, കുടുംബശ്രീ പദ്ധതി ഫണ്ട്, എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയതും 15,28,73,951 /- രൂപയുടെ മുന്നിരിപ്പും 84,22,63,822/- രൂപയുടെ തൻവർഷ വരവും ഉൾപ്പെടെ 99,51,37,773/- രൂപയുടെ ആകെ വരവും 94,78,59,475/- രൂപയുടെ തൻവർഷ ചിലവും 4,72,78,298/- രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2023-24 ലെ പുതുക്കിയ ബഡ്‌ജറ്റും 4,72,78,298 /- രൂപയുടെ മുന്നിരിപ്പും 2,53,20,17,500 /- രൂപയുടെ തൻവർഷ വരവും ഉൾപ്പെടെ 2,57,92,95,798/- രൂപയുടെ ആകെ വരവും 2,54,42,38,000/- രൂപയുടെ തൻവർഷ ചിലവും 3,50,57,798/- രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് എസ്റ്റിമേറ്റ്  ആണ് ധന കാര്യസ്റ്റാന്റ്റിംഗ് കമ്മിറ്റിക്കുവേണ്ടി 

അവതരിപ്പിച്ചത്.

നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഭരണ പ്രതിപക്ഷ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, മാധ്യമ പ്രവർത്തകർ തുടങ്ങിയർ സന്നിഹിതരായിരുന്നു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts