ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ കെ എസ് ഡബ്ലിയു എം പി യും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി നഗരസഭ ടൗൺഹാളിൽ ആരംഭിച്ചു. നഗരസഭ വൈസ് ചെയർ പേർസൺ അനീഷ്മഷനോജ് ശില്പശാല ഉത്ഘാടനം ചെയ്തു.
ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ബിന്ദു പുരുഷോത്തമൻ , ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.കണ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.നിസാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
വി. ഭാസുരാംഗൻ, നിഖില എം നകുലൻ, ആൻസി പി ആൻ്റോ, വി.എസ്.ദീപ, സജ്ന കെ.എസ്, ആതിര ജോസ്, മുഹ്സിന സി.കെ, എന്നിവർ പരിശീലകരായി.