ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ്റെ സാംസ്കാരിക സംഗമം

ഗുരുവായൂർ: ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സംഗമം പ്രശസ്ഥ സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരുടെയും കൃതികളുടെയും മുകളിൽ പതിക്കുന്ന വെളിച്ചമാണ് പുരസ്കാരങ്ങളെന്നും അത് ലഭിക്കുമ്പോൾ കൃതികളും എഴുത്തുകാരും കൂടുതൽ ശ്രദ്ധയിലേക്കെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വാങ്ങിയാൽ പൊള്ളുന്ന ചില പുരസ്കാരങ്ങൾ ഉണ്ടെന്നും അത് നിഷേധിക്കാൻ എഴുത്തുകാർക്ക് കഴിയണമെന്നും മുകുന്ദൻ പറഞ്ഞു. ചടങ്ങിൽ എം പി സുരേന്ദ്രൻ അധ്യക്ഷനായി.

അസോസിയേഷൻ ജനറൽ സെക്രട്ടറി റഹ്‌മാൻ തിരുനെല്ലൂർ രചിച്ച 17-ാ മത് പുസ്‌തകം ‘പുരാഗന്ധം’ എം മുകുന്ദൻ പ്രകാശനം ചെയ്തു. . ഗാന രചയിതാവ് റഫീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് കവി രാധാകൃഷ്ണ‌ൻ കാക്കശ്ശേരിയെ ഗുരുവന്ദനം നടത്തി ആദരച്ചു.

അസോസിയേഷൻ പ്രസിഡ ൻ്റ് ടി എൻ മുരളി, കെ വി മോഹന കൃഷ്‌ണൻ, സുരേന്ദ്രൻ മങ്ങാട്ട് സോയ ജോസഫ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, ടി എസ് അജിത്ത്, കെ എ സ് ശ്രുതി, എൻ പ്രഭാകരൻ നായർ, അസോസിയേഷൻ വനിത വിങ് പ്രസിഡന്റ് ടെസ ഷൈജോ, സെക്രട്ടറി എം ആനന്ദ്, കെ രാധാകൃഷ്ണൻ, ജി ആർ രുഗ്മിണി വി പി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts