ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം ഐസൊലേഷൻ വാർഡ് ഫെബ്രുവരി 6ന് ഉച്ചതിരിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. ഓൺലൈൻ ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.

ഗുരുവായൂർ മണ്ഡലത്തിൽ എൻ കെ അക്ബർ എം എൽ എ ഐസലോഷൻ വാർഡിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. എം എൽ എ, കിഫ്ബി  ഫണ്ടുകൾ പ്രയോജനപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ്  ഐസൊലേഷൻ വാർഡ് യാഥാർത്ഥ്യമാക്കിയത്.10 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് വരുന്നതു മൂലം അടിയന്തരഘട്ടങ്ങളിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നവരെ പെട്ടെന്ന് തന്നെ മാറ്റി പറപ്പിക്കുവാനും വിദഗ്ധ ചികിത്സ നൽകുവാനും കഴിയും.പകർച്ച വ്യാധി ഗണ്യമായി കുറയ്ക്കുവാനും സാധിക്കും.

2400 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഐസലേഷൻ വാർഡിൽ എൻട്രൻസ് ലോബി, റാസ്, ഡോക്ടർസ് റൂം , സപ്ലൈ സ്റ്റോർ ,സ്റ്റാഫ് റൂം , ബഫർസോൺ, എമർജൻസി പ്രൊസീജ്യർ റൂം, ചെയ്ഞ്ചിങ് റൂം ,നഴ്സസ് സ്റ്റേഷൻ, പേഷ്യന്റ് കെയർ സോൺ, സ്റ്റോ റൂം, ശുചിമുറികൾ , മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആൻൻ്റ് കൺട്രോൾ റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടം .

ചാവക്കാട് പി ഡബ്ലിയുഡി ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ അഷിത , കടപ്പുറം സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എ എൻ മർസൂർ, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗ്ഗീസ്, ഡി എം ഒ പ്രതിനിധി ഡോ. നിർമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts