the digital signature of the temple city

ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷം: കാവ്യോച്ചാരണ മത്സരം ഫെബ്രുവരി 18 ലേക്ക് മാറ്റി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. നേരത്തെ ഫെബ്രുവരി 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം രക്ഷിതാക്കളുടെയും സ്കൂൾ, കോളേജ് അധികൃതരുടെയും അഭ്യർത്ഥന പ്രകാരമാണ് ഫെബ്രുവരി 18ലേക്ക് മാറ്റിയത്.

- Advertisement - Guruvayoor image

ഫെബ്രുവരി 18 ന് ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ “പൂന്താന സർവ്വസ്വം’ ആധാരമാക്കിയാണ് മത്സരം .കാവ്യോച്ചാരണ മത്സര ഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

എൽ.പി.വിഭാഗം: ശ്രീകൃഷ്ണകർണ്ണാമൃതം – 111 മുതൽ 117 കൂടിയും, 7 ശ്ലോകങ്ങൾ

ജ്ഞാനപ്പാന – 34 മുതൽ 71 കൂടിയ (38 വരികൾ)

യു.പി.വിഭാഗം: ശ്രീകൃഷ്ണ കർണ്ണാമൃതം – 96 മുതൽ 110 കൂടിയ 15 ശ്ളോകങ്ങൾ

ജ്ഞാനപ്പാന – 146 മുതൽ 202 കൂടി 58 വരികൾ

ഹൈസ്ക്കൂൾ വിഭാഗം: ശ്രീകൃഷ്ണകർണ്ണാമൃതം – 9 മുതൽ 28 കൂടി 20 ശ്ളോകങ്ങൾ

ജ്ഞാനപ്പാന – 71 മുതൽ 152 കൂടിയ 82 വരികൾ

കോളേജ് / ഹയർ സെക്കൻ്ററി വിഭാഗം: ശ്രീകൃഷ്ണ കർണ്ണാമൃതം – 66 മുതൽ 95 കൂടിയും 30 ശ്ളോകങ്ങൾ

ജ്ഞാനപ്പാന – 1 മുതൽ 100 കൂടിയ 100 വരികൾ.

മത്സരങ്ങൾ ഫെബ്രുവരി 18 ന് രാവിലെ 9 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വിദ്യാലയധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 8 മണിക്കെത്തണം.

ഉപന്യാസ മൽസരം വിഷയം – പൂന്താനം കൃതികളിലെ സംഗ്രഹണ ചാതുര്യം. ഉപന്യാസങ്ങൾ 25 പേജിൽ കുറയരുത്. ലഭിക്കേണ്ട അവസാന തീയതി. ഫെബ്രുവരി 20  വൈകിട്ട് 5 മണി. വിലാസം – അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680101.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts