ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന് സോളാർ എനർജി പ്ലാൻ്റ് അനുവദിച്ച് ലുലു ഗ്രൂപ്പ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിന് സോളാർ എനർജി പ്ലാൻ് സ്ഥാപിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് ലുലു ഗ്രൂപ്പ് അനുവദിച്ചു. കഴിഞ്ഞ് മാസം ഗുരുവാ യൂരിലെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലി ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിരുന്നു. ഈ അവസരത്തിൽ കോളേജ് അധികാരികളും വിദ്യാർത്ഥികളും താങ്കളുടെ ആവശ്യം നിവേദനത്തിൻ്റെ രൂപത്തിൽ നൽകുകയായിരുന്നു. നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും, അത് പ്രകാരം പത്ത് ലക്ഷം രൂപ അനുവദിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള പഴക്കം ചെന്നതും പ്രശസ്തമായി കോളേജാണ് ശ്രീകൃഷ്ണ .എന്നാൽ പുതിയ കാലത്തിന് അനുസരിച്ചുളള വികസനങ്ങൾ നടന്നിട്ടുള്ള ഒരു കാമ്പസ്സുകൂടിയാണ്. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗവും വർദ്ധിച്ചു. അരലക്ഷത്തിന് മുകളിലേക്കുള്ള വൈദ്യുതിബില്ലിൻ്റെ കുതിച്ച് ചാട്ടത്തിന് കടിഞ്ഞാൺ ഇടുന്നതിനെ കുറിച്ചുള്ള ശാശ്വത പരിഹാരമായിട്ടാണ് സോളാർ പ്ലാൻ്റ് എന്ന ആശയം കോളേജ്  അധികാരികളുടേയും വിദ്യാർത്ഥികളുടെയും മനസ്സിലുദിച്ചത്. ഈ സ്വപ്ന പദ്ധതി എങ്ങിനെ നടപ്പിലാക്കാൻ കഴിയുമെന്ന ആലോചന വേളയിലാണ്  ലുലു ചെയർമാൻ ഇവിടെയെത്തുന്നതും സ്വപ്ന പദ്ധതിയ്ക്ക് ഫണ്ട് അനുവദിക്കുന്നതും. 

കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പിനു വേണ്ടി വി പിതാംബരൻ, എൻ. ബി. സ്വരാജ് എന്നിവർ നേരിട്ടെത്തി കോളേജ് പ്രിൻസിപ്പാൾ ഡോ. പി എസ് വിജോയിയ്ക്ക് ചെക്ക് കൈമാറി. ഡോ. വി എൻ ശ്രീജ, ക്യാപ്റ്റൻ രാജേഷ് മാധവൻ, ഡോ. കെ എം മനു , ഡോ സന്തോഷ് പി പി, ഡോ വിഷ്ണു , മഞ്ജു സതീഷ്, ഡോ ജിഷ എസ് കുമാർ, രതീഷ് ശങ്കർ, ടി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts