ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് 500 രൂപാ പെൻഷനും, അന്നദാനവും നൽകി സുവിത സംഗമം നടത്തി .മാതാ കമ്മ്യൂണിറ്റി ഹാളിൽ സുവിതം പ്രസിഡണ്ടു് പി.കെ. സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം കേരളഹോട്ടൽ ആൻ്റ് റസ്റ്റോറൻസ് അസ്സോസിയേഷൻ ഗുരുവായൂർ മേഖലാ പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ഉൽഘാടനം ചെയ്തു.ഗുരുവായൂരിലെ മാദ്ധ്യമ രംഗത്ത് നാലു് പതിറ്റാണ്ടോളമായി ക്ഷേത്ര വാർത്തകളുൾപ്പടെ ഗുരുവായൂർ വാർത്തകൾ ലോക നെറുകയിലെത്തിയ്ക്കുന്ന പ്രിയ ഗുരുശ്രേഷ്ഠൻ ജനു ഗുരുവായൂരിനെ സ്നേഹാദരം നൽകി വേളയിൽ അനുമോദിച്ചു.നഗരസഭ കൗൺസിലർ എ സുബ്രമണ്യൻ പെൻഷൻ വിതരണം നിർവഹിച്ചു. സുവിതം സെക്രട്ടറിവരുണൻ കൊപ്പാര, സിസ്റ്റർ റോസിലിൻ, ബാലൻ വാറണാട്ട്, മാർട്ടിൻ ആൻ്റണി എന്നിവർ സംസാരിച്ചു. കെ പി കരുണാകരൻ, വി വിജയലഷ്മി ടീച്ചർ, എം.പി.ശങ്കരനാരായണൻ, ഇന്ദിരാ കരുണാകരൻ, പി.കെസതി, ആൻ്റോ മാതാ എന്നിവർ നേതൃത്വം നൽകി