ഡോ ജി ഗംഗാധരൻ നായർ  സ്മാരക എൻഡോമെന്റ് ചുമർ ചിത്ര പഠന കേന്ദ്രം വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിൽ നിന്നും കേരള സർക്കാരിന്റെ 5 വർഷത്തെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ചിറയിൻകീഴ് ഡോ ജി ഗംഗാധരൻ നായർ സ്മാരക എൻഡോമെന്റുകൾ കെ ബി അനന്തകൃഷ്ണൻ സി എസ്.അപർണ എന്നിവർക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ  സമ്മാനിച്ചു.

 20,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് എന്റേമെന്റ്.ചുമർ ചിത്രകേന്ദ്രത്തിൽ നിന്നും 5 വർഷത്തെ പഠനo പൂർത്തിയാക്കി സർക്കാരിന്റെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടുന്ന ഒരു വിദ്യാർത്ഥിക്കും വിദ്യാർത്ഥിനിക്കും നൽകുന്നതിനായി ചിറയിൻകീഴ് ഡോ. ജി.ഗംഗാധരൻ നായർ സ്മാരക സമിതി ആണ് ഈ എൻഡോമെന്റ് തുക ഗുരുവായൂർ ദേവസ്വത്തിൽ ഏൽപിച്ചത്. 

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ചുമർ ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണ കുമാർ സ്വാഗതവും സീനിയർ ഇൻസ്ട്രക്ടർ എം. നളിൻ ബാബു നന്ദിയും പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts