the digital signature of the temple city

ജനു ഗുരുവായൂരിന് ഗുരുപവനപുരിയുടെ ആദരം.

- Advertisement -[the_ad id="14637"]

ഗുരുവായൂർ മുതിർന്ന പത്ര പ്രവർത്തകൻ മാതൃഭൂമി ഗുരുവായൂർ ലേഖകനായി നാല് പതിറ്റാണ്ട് പിന്നിട്ട ജനു ഗുരുവായൂരിന് ഗുരുവായൂരിൻ്റെ ആദരവ്. ഗുരുവായൂർ രുഗ്മിണി റീജീൻസിയിൽ ചേർന്ന് യോഗം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീ പം കൊളുത്തി. മാതൃഭൂമി വൈസ് പ്രസിഡൻ്റ് (പബ്ലിക് റിലേഷൻസ്) പി വി. മിനി ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും അതേ നിറവോടെ വാർത്തകളായി ജനങ്ങളിലെത്തിച്ച ജനു ഗുരുവായൂർ, ശ്രീഗുരുവായൂരപ്പൻ്റെ ഉപാസകനായ പത്രപ്രവർത്തകനാണെന്ന് അവർ പറഞ്ഞു.

പദ്മശ്രീകളായ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, മേളപ്രാമാണികൻ പെരുവനം കുട്ടൻമാരാർ എന്നിവർ ചേർന്ന് ഉപഹാരസമർപ്പണം നടത്തി. ക്ഷേത്ര വാർത്തകളിലെ സത്യസന്ധതയും ആധികാരികതയുമാണ് ജനു ഗുരുവായൂരിന്റെ പ്രത്യേകതയെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു.

ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ടി എൻ പ്രതാപൻ എം പി യും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനും മുഖ്യാതിഥികളായി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഗുരുവന്ദനം നടത്തി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, മുൻ എം എൽ എ. കെ വി അബ്ദുൾഖാദർ, ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം പി സുരേന്ദ്രൻ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം കെ കൃഷ്ണകുമാർ, മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ വാര്യർ, ഗുരുവായൂരിലെ മാധ്യമപ്രവർത്തകരായ ആർ. ജയകുമാർ, വി പി ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണീകഷ്ണൻ, എം കെ സജീവ്കുമാർ, പണിക്കശ്ശരി രഞ്ജിത്, വി അച്ചുത കുറപ്പ്, അതിൽ കല്ലാറ്റ്, ശശി വല്ലാശേരി, അഡ്വ രവി ചങ്കത്ത്, ഡേവിസ് അഗസ്റ്റ്യൻ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഗുരുവായൂർ കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരി, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത, ടോംയാസ്  ഗുരുവായൂർ ഭാഗ്യലക്ഷ്മി, അമ്പലപ്പുഴ വിജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts