ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ 69-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സമുച്ചിതമായി ആഘോഷിച്ചു. കോളേജ് മാനേജരും, തൃശ്ശൂർ അസ്സീസ്സി പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സൂപ്പീരിയറുമായ റവ.സിസ്റ്റർ ലിറ്റിൽ മേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, തൃശ്ശൂർ എം.പി ടി എൻ പ്രതാപൻ ആഘോഷ പരിപാടികൾക്ക് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ എറണാകുളം അങ്കമാലി അതിരൂപത അപ്പോ സ്റ്റോലിക് അഡ്മിനിസ്ട്രേറ്ററും മെൽബൺ രൂപത മുൻ മെത്രാനുമായ മാർ ബോസ്കോ പുത്തൂർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ സി. ഡോ. ജെ. ബിൻസി കോളേജ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം എൻജിനീയറിങ്ങ് സയൻസ് ടെക്നോളജി റിസർച്ച് പാർക്ക് ചെയർമാനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. സാബു കെ തോമാസ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടപ്പടി സെൻ്റ് ലാസർ ചർച്ച് വികാരിയും, കോളേജ് ചാപ്ലിയനുമായ ഫാദർ ജോയ് കൊളളനൂർ ആശംസകൾ അർപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപികയായും നാല് വർഷത്തോളം ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പ്രിൻസിപ്പാളായും സേവനമനുഷ്‌ഠിച്ചു കൊണ്ടിരിക്കുന്ന റവ ഡോ സി വൽസ എം എയോടൊപ്പം, വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ റവ ഡോ സി വിനീത ജോർജ്ജിനും, കെമിസ്ട്രി വിഭാഗം മേധാവി ഡോ ജെസ്സി ആൻ്റോ തേറാട്ടിലിനും ഉചിതമായി യാത്രയയപ്പു നല്‌കി. ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫസർ ജൂലി ഡൊമനിക്ക് സ്വാഗതവും, പ്രൊഫസർ പി കെ ശാന്തകുമാരി (വാർഡ് കൗൺസിലർ, ഗുരവായൂർ മുനിസിപ്പാലിറ്റി), ഡോ. കെ അജിത്ത് ( പി ടി ഡബ്ളിയു യു വൈസ് പ്രസിഡൻ്റ്), ഡോ ജസ്റ്റിൽ പി ജി. ( എച് ഒ ഡി, സംസ്കൃത വിഭാഗം അസി പ്രൊഫസർ), ഡോൺ സി ജോസ്റ്റൻ ( ടെക്നിക്കൽ അസിസ്റ്റൻ്റ്), ഉർസുല എൻ (ഒ എസ് എ പ്രതിനിധി ), കുമാരി ആയിഷ മെഹതബ് ( കോളേജ് യൂണിയൻ ചെയർ പേഴ്സൻ ), എന്നിവർ ആശംസകൾ അർപ്പിച്ചു ബോട്ടണി വിഭാഗം മേധാവിയും അസോസിയറ്റ് പ്രൊഫസറുമായ ഡോ സിതാര കെ ഉറുമ്പിൽ നന്ദിയും രേഖപ്പെടുത്തി